Educated in SevaBharati hostel; the first doctor of Attappadi Tribal Village

Velmani, studied in RSS’s SevaBharati hostel since Class 5, becomes FIRST DOCTOR of Attappadi Tribal Village, Kerala

A Vanvasi who studied from Sanjeevani Balikasadan of Sevabharathi frm the age of five
Sevabharathi runs Affecction homes which nurture poor, needy and destitute children.


അട്ടപ്പാടിയില്‍നിന്ന് അഞ്ചാംവയസ്സില്‍ പൂത്തറയ്ക്കല്‍ അനാഥാലയത്തിലെത്തിയ ചാവടിയൂര്‍ നഞ്ചമൂപ്പന്റെ മകള്‍ വേല്‍മണി (23) ഡോക്ടറാകാന്‍ ഇനി ഒരു വര്‍ഷം മാത്രം. ആറാം ക്‌ളാസ് മുതല്‍ ഊരകം സഞ്ജീവനി ബാലികാസദനത്തിലെത്തിയ 'മണിക്കുട്ടി' അട്ടപ്പാടി വെന്തവട്ടിയുടെ ആദ്യ ആയുര്‍വ്വേദ ഡോക്ടറാകുന്നുവെന്ന സവിശേഷത കൂടിയുണ്ട്.
പച്ചമരുന്നുകളുടെയും ഒറ്റമൂലികളുടെയും ഈറ്റില്ലമായ അട്ടപ്പാടിയില്‍നിന്ന് അച്ഛന്‍ നഞ്ചമൂപ്പന്റെയും മറ്റൊരു മനുഷ്യസ്‌നേഹിയുടെയും കൈപിടിച്ച് വേല്‍മണി ചേര്‍പ്പിലെത്തുന്നതിന്റെ പ്രധാനകാരണം പഠനത്തോടുള്ള പ്രിയംതന്നെയായിരുന്നു. നഞ്ചമൂപ്പന്റെ നാലുമക്കളില്‍ മൂത്തമകളായ വേല്‍മണിക്ക് ആദ്യം തണലേകിയത് പൂത്തറയ്ക്കല്‍ ലൂര്‍ദ്ദ് നിലയമായിരുന്നു. പൂത്തറയ്ക്കല്‍, അമ്മാടം സ്‌കൂളുകളില്‍ പഠനം. പിന്നെ ഊരകം സഞ്ജീവനി സമിതിയുടെ ബാലികാസദനത്തിലെത്തി. ചേര്‍പ്പ് സി.എന്‍.എന്‍. ഗേള്‍സ് ഹൈസ്‌കൂളിലും ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. മികച്ച മാര്‍ക്ക് നേടി പാസായി. കൂടെ എന്‍ട്രന്‍സ് പരീക്ഷയിലൂടെ ബി.എ.എം.എസിന് അഡ്മിഷനും ലഭിച്ചു.


തിരുവനന്തപുരം കാട്ടാക്കട പങ്കജകസ്തൂരി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജിലായിരുന്നു പഠനം. നാലരവര്‍ഷം പിന്നിട്ട് പരീക്ഷ പാസ്സായി. ഇനി ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാകണം. ''പഠിപ്പിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് വീട്ടുകാര്‍ എന്നെ അനാഥാലയത്തിലാക്കിയത്. പാരമ്പര്യ ഒറ്റമൂലി ചികിത്സാരംഗത്ത് ശ്രദ്ധേയമായ അട്ടപ്പാടിയില്‍ ആയുര്‍വ്വേദത്തിന് വലിയ സാധ്യതകളുണ്ട്. ഇന്റേണ്‍ഷിപ്പിന് ശേഷം ഒരു ജോലി നേടുകയെന്നതാണ് പ്രധാനം. അതോടൊപ്പം പാവപ്പെട്ടവര്‍ക്ക് തന്നാല്‍ കഴിയുംവിധം സേവനം നല്‍കണം.'' വേല്‍മണി പറയുന്നു.

Source: http://www.mathrubhumi.com/mobile/women/features/velmani-tribal-girl-ecomes-doctor-malayalam-news-1.1264741

Comments

Popular posts from this blog

All NGOs should take the lead of Sewabharati and adopt a Govt School: SDM

Sevabharathi “Anantha Kripa” A Shelter Home for patients