Sevabharathi & Amrita Institute of Medical Sciences Mega Medical camp in Ettumanoor

Sevabharathi & Amrita Institute of Medical Sciences Mega Medical camp in Ettumanoor  on 8th Nov at Boys Higher Secondary School, Ettumanoor
 
ഏറ്റുമാനൂര്‍: സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ച് 6ന് രാവിലെ 8മുതല്‍ ഒരുമണിവരെ ഏറ്റുമാനൂര്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സകൂളില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. സംവിധായകന്‍ രാജസേനന്‍ ഉദ്ഘാടനം ചെയ്യും. നൂറില്‍പരം വിദഗ്ദ്ധഡോക്ടര്‍മാരും പാരമെഡിക്കല്‍ സ്റ്റാഫും ശിശുരോഗ, നേത്രരോഗ, ദന്തരോഗ, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍സര്‍ജറി എന്നീ വിഭാഗങ്ങളില്‍ പരിശോധനയും ചികിത്സയും നടത്തും.
മൈനര്‍ ഓപ്പറേഷനുള്ള ആധുനിക സജ്ജീകരണങ്ങളോടെ മൊബൈല്‍ തിയറ്റര്‍ ക്യാമ്പില്‍ എത്തുന്നുണ്ട.് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഒപിവിഭാഗം ഉദ്ഘാടനം ചെയ്യും. സേവാഭാരതി ജില്ലാപ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, നഗരസഭാ ചെയര്‍മാന്‍ ജയിംസ്‌തോമസ് പ്ലാക്കിത്തൊട്ടില്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ടി.പി. മോഹന്‍ദാസ് പ്രസംഗിക്കും.

Comments

Popular posts from this blog

Educated in SevaBharati hostel; the first doctor of Attappadi Tribal Village

All NGOs should take the lead of Sewabharati and adopt a Govt School: SDM

Sevabharathi “Anantha Kripa” A Shelter Home for patients