Posts

Showing posts from November 12, 2016

Sevabharathi Kerala state conference in Alappuzha

Sevabharathi Kerala state conference in Alappuzha 26-27 Nov

ആലപ്പുഴ: സേവാഭാരതി സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്നുറോളം പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നതിനെക്കുറിച്ച് തീരുമാനങ്ങളെടുക്കും. ആലപ്പുഴയ്ക്ക് പ്രത്യേക പരിഗണന നല്‍കി കുടൂതല്‍ സേവാകേന്ദ്രങ്ങള്‍ ആരംഭിക്കും. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സഹസംഘചാലക് പ്രൊഫ. കെ.എന്‍.ജെ. കര്‍ത്ത അദ്ധ്യക്ഷത വഹിച്ചു.

ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് കെ.ആര്‍. ശശിധരന്‍, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, സെക്രട്ടറിമാരായ വിജയകുമാര്‍, എ.വി. ശങ്കരന്‍, ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് എസ്. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അഡ്വ. വി. പദ്മനാഭന്‍, കെ.എന്‍.ജെ. കര്‍ത്ത(രക്ഷാധികാരികള്‍), ഡോ. ദിലീപ് ( ചെയര്‍മാന്‍), കെ.ബി. രാജഗോപാലന്‍ നായര്‍, ബാലന്‍ ചെറുമഠം, ഗോപന്‍ ചെട്ടികുളങ്ങര, ആര്‍. സുന്ദര്‍, ശങ്കരന്‍ നായര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ബാബു കണ്ടിയൂര്‍ (ജനറല്‍ കണ്‍വീനര്‍), ബൈജു അമ്പലപ്പുഴ, …