Sevabharathi Kerala distributes Wheel chairs to the needy at Kottayam medical college & Hospital

ആനിക്കാട്: ആറാട്ട് സ്വീകരണത്തിന്റെ ആര്‍ഭാടങ്ങളില്‍ കുറവ് വരുത്തി ആതുരസേവാ പ്രവര്‍ത്തനത്തിന് കൈത്താങ്ങായി ഹിന്ദു ഐക്യവേദി തെക്കുംതല യൂണിറ്റ് മാറി.
തെക്കുംതല ശ്രീഭഗവതി ക്ഷേത്രത്തിലെ ആറാട്ട് എതിരേല്‍പ്പിന് ഹിന്ദുഐക്യവേദി നടത്തിവരുന്ന സ്വീകരണത്തോട് അനുബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സേവാഭാരതി യൂണിറ്റിലേക്ക് പത്ത് വീല്‍ചെയറുകള്‍ വിതരണം ചെയ്തു.
ആറാട്ട് സ്വീകരണ പന്തലില്‍ നടന്ന സമ്മേളനത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മുഖ്യകാര്യദര്‍ശി സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദരില്‍ നിന്ന് സേവാഭാരതിക്കുവേണ്ടി ആര്‍എസ്എസ് ജില്ലാ കാര്യവാഹക് എസ്. സജീവ് വീല്‍ചെയറുകള്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് ജില്ലാ സേവാ പ്രമുഖ് ആര്‍.രാജേഷ്, തെക്കുംതല ഭഗവതിക്ഷേത്രം മാനേജര്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജന്മഭൂമി: http://www.janmabhumidaily.com/news560722#ixzz4ZUwnuURE

Comments

Popular posts from this blog

Educated in SevaBharati hostel; the first doctor of Attappadi Tribal Village

All NGOs should take the lead of Sewabharati and adopt a Govt School: SDM

Sevabharathi “Anantha Kripa” A Shelter Home for patients