Posts

Showing posts from February 24, 2017

Sevabharathi volunteer donates 45 cents of his land for the homeless in Irinjalakkuda

Image
ഇരിങ്ങാലക്കുട: തലചായ്ക്കാന്‍ ഇത്തിരി മണ്ണോ ഒരു കൂരയോ ഇല്ലാത്തവര്‍ക്കായി വനജയുടേയും മക്കളുടേയും ത്യാഗം. സ്വന്തമായി കയറിക്കിടക്കാന്‍ ഒരു വീടില്ലാത്തവരെ സഹായിക്കാനായി മുരിയാട് വടക്കൂട്ട് ആണ്ടവന്റെ ഭാര്യ വനജയും മക്കളായ അഞ്ജുവും അജിലും ചേര്‍ന്ന് 45 സെന്റ് ഭൂമി സേവാഭാരതിക്ക് കൈമാറി. ആണ്ടവന്‍ വനജയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണ് ഈ ഭൂമി. ആണ്ടവന്‍ നേരത്തെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായാണ് ഈ ഭൂമി നിര്‍ധനര്‍ക്ക് നല്‍കാനായി സേവാഭാരതിയെ ഏല്‍പ്പിക്കുന്നതെന്ന് വനജ പറഞ്ഞു. ഭൂമിയുടെ രേഖ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന്‍ ഏറ്റുവാങ്ങി. സേവാഭാരതിയുടെ പേരില്‍ രാജ്യത്ത് 1,55,230 സേവാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പിഇബി മേനോന്‍ ചടങ്ങില്‍ പറഞ്ഞു. വനജയെപ്പോലുള്ളവരുടെ ത്യാഗമാണ് അതിന് പിന്നിലെ കരുത്ത്. കേരളത്തില്‍ 63 വന്‍കിട കമ്പനികള്‍ ഏഴ് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുകയാണെന്നും ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറാന്‍ തയ്യാറായാല്‍ കേരളത്തിലെ നിര്‍ധനരുടെ യാതനകള്‍ക്ക് പരിഹാരമാകുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആദിവാസി ദളിത് മുന്നേറ്റസമിതി …